You are Here : Home / News Plus

3.2% ധനകമ്മിയാണ് പ്രതീക്ഷിക്കുന്നതെന്നു ജെയ്റ്റ്‌ലി

Text Size  

Story Dated: Wednesday, February 01, 2017 01:43 hrs UTC

ന്യുഡല്‍ഹി:വന്‍കിട പദ്ധതികളോ ജനകീയ പ്രഖ്യാപനങ്ങളോ ബജറ്റില്‍ ജെയ്റ്റ്‌ലി നടത്തിയിട്ടില്ല. സാമ്പത്തിക രംഗം കെട്ടുറപ്പുള്ളതാക്കുന്നതിനൊപ്പം പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ടാക്‌സ് റിട്ടേണ്‍ ഒരു പേജില്‍ നല്‍കിയാല്‍ മതിയാകും. മൂലധന നികുതി ഘടനയിലും മാറ്റം വരുത്തി. രണ്ട് വര്‍ഷത്തിനുള്ളില്‍ വസതു വിറ്റാല്‍ നികുതിയുണ്ടാവില്ല. മുന്‍പ് ഇത് മൂന്നു വര്‍ഷമായിരുന്നു. ഐ.ആര്‍.സി.ടി.സി വഴിയുള്ള ബുക്കിംഗുകള്‍ക്ക് സര്‍വീസ് ചാര്‍ജ് എടുത്തുനീക്കി. 50 കോടി രൂപ വരെ ടേണ്‍ഓവറുള്ള കമ്പനികളുടെ വരുമാന നികുതി 25% ആക്കി. രാഷ്ട്രീയ കക്ഷികളുടെ സംഭാവനകള്‍ ചെക്ക്, ഡിജിറ്റല്‍ വഴിയാക്കും. ഇതിനായി ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവരും. നോട്ട് പിവലിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് ആദായ നികുതി വരുമാനത്തില്‍ 35% വര്‍ധനവുണ്ടായെന്നും ജെയ്റ്റ്‌ലി അറിയിച്ചു. 21.47 ട്രില്യണ്‍ രൂപയുടെ ബജറ്റാണ് ജെയ്റ്റ്‌ലി പ്രഖ്യാപിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കു ശേഷം രാജ്യം വിടുന്നവരുടെ സ്വത്ത് ജപ്തി ചെയ്യുന്നത് അടക്കം കര്‍ശന നിയമനനിര്‍മ്മാണവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

 

 

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു വ്യക്തിയില്‍ നിന്ന് സ്വീകരിക്കാവുന്ന സംഭാവന 2000 രൂപയാക്കി പരിമിതപ്പെടുത്തി. മൂന്നു ലക്ഷം രൂപ വരെ നേരിട്ടുള്ള പണമിടപാടിനാണ് അനുമതിയുള്ളത്. മൂന്നു ലക്ഷം രൂപ വരെ നികുതി ഇളവ് നല്‍കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനത്തിനുള്ള നികുതി 10 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. ധനികരില്‍ നിന്ന് അധിക നികുതി ഈടാക്കുന്ന പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വരുമാനമുള്ളവര്‍ 10% സര്‍ചാര്‍ജും ഒരു കോടിക്കു മുകളില്‍ 15% സര്‍ചാര്‍ജും നല്‍കണം. ജി.എസ്.ടി വഴി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനുമുള്ള നികുതി വരുമാനം വര്‍ധിക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. പ്രതിരോധ മേഖലയ്ക്ക് 2.74 കോടി രൂപ അനുവദിച്ചു.3.2% ധനകമ്മിയാണ് പ്രതീക്ഷിക്കുന്നതെന്നും ബജറ്റില്‍ പറയുന്നു.

 

അതേസമയം, നികുതി തട്ടിപ്പുകാര്‍ ഒഴികെ ആരേയും തന്നെ ഭയപ്പെടുത്തിന്ന നിര്‍ദേശങ്ങളൊന്നും തന്നെ ബജറ്റില്‍ നല്‍കിയിട്ടുമില്ല. അടിസ്ഥാന സൗകര്യ വികസനം, കൃഷി, ഗ്രാമീണ മേഖലയിലെ തൊഴില്‍ എന്നിവയ്ക്കായിരിക്കും തന്റെ ബജറ്റില്‍ ഊന്നല്‍ നല്‍കുകയെന്ന ആമുഖത്തില്‍ തന്നെ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.