You are Here : Home / News Plus

ആണവപരീക്ഷണം: ഉത്തരകൊറിയ കനത്ത വില നല്‍കേണ്ടിവരുമെന്ന് അമേരിക്ക

Text Size  

Story Dated: Friday, February 03, 2017 08:17 hrs UTC

ഉത്തരകൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണി നേരിടാന്‍ മേഖലയില്‍ ദക്ഷിണകൊറിയയും ജപ്പാനും കൂടുതല്‍ കരുതല്‍ പാലിക്കണമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ജെയിംസ് മാറ്റിസ് രംഗത്തെത്തിയത്. അടിയ്ക്കടി മിസൈല്‍ പരീക്ഷണവും ആണവ പരീക്ഷണവും നടത്തുന്ന ഉത്തരകൊറിയന്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. 

ആണവ ശക്തിയുടെ പിന്‍ബലത്തില്‍ അമേരിക്കയേയോ സഖ്യരാജ്യങ്ങളേയോ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ അതിന് ഉത്തരകൊറിയ കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയെ ആണവ ഭീഷണിയില്‍ നിന്നും മുക്തമാക്കാന്‍ കടുത്ത നടപടിയ്ക്ക് അമേരിക്ക മടിയ്ക്കില്ലെന്നും മാറ്റിസ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.