You are Here : Home / News Plus

തമിഴകത്ത് ഇനി ചിന്നമ്മ ഭരണം; ശശികല തമിഴ്‌നാട് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, February 05, 2017 12:32 hrs UTC

ചെന്നൈ: ജയലളിതയുടെ സന്തത സഹചാരി ആയിരുന്ന ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി പനീര്‍ശെല്‍വം പാര്‍ട്ടിയുടെ നിയമസഭ കക്ഷി നേതൃസ്ഥാനം രാജിവച്ചു. ശശികലയെ നിയസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു.
എഐഎഡിഎംകെ നിയമസഭ കക്ഷി നേതാവായി ശശികലയെ തിരഞ്ഞെടുത്ത കാര്യം ഉടന്‍ തന്നെ ഗവര്‍ണറെ അറിയിക്കും. പാര്‍ട്ടിയിലും സര്‍ക്കാരിലും ശശികല നേരത്തേ പിടിമുറുക്കിയിരുന്നു. തനിക്ക് താത്പര്യമില്ലാത്തവരെ ഭരണ കേന്ദ്രങ്ങളില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് നേരത്തെ തന്നെ തന്നെ തുടങ്ങിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.