You are Here : Home / News Plus

നടരാജൻ പിള്ളയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല

Text Size  

Story Dated: Sunday, February 05, 2017 02:28 hrs UTC

തിരുവനന്തപുരം: മുൻമന്ത്രി പി.എസ്. നടരാജൻ പിള്ളയട് ബഹുമാനം മാത്രമേയുള്ളൂ. നടരാജപിള്ളയുടെ പിതാവിനോടും വിരോധമില്ല. പേര് ഒാർമയിൽ വരാത്തതുകൊണ്ടാണ് ഏതോ ഒരു പിള്ള എന്ന് പറഞ്ഞത്. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കുകയായിരുന്നു. രാജഭരണകാലത്താണ് നടരാജപിള്ളയുടെ ഭൂമി കണ്ടുകെട്ടിയത്. ഈ ഭൂമി തിരിച്ചെടുത്ത് നടരാജൻ പിള്ളയുടെ കുടുംബത്തെ ഏൽപ്പിക്കുക സാധ്യമല്ല. ഇക്കാര്യമാണ് താൻ വിശദീകരിച്ചത്. വിരട്ടലൊന്നും വേണ്ടെ, ജനങ്ങളാണ് സർക്കാരിന്റെ ശക്തി. ബിജെപിയോടൊപ്പം ചേർന്ന് സർക്കാരിനെ വിഷമിപ്പിക്കാമെന്ന് കരുതേണ്ട. ലോ അക്കാദമിക്ക് ഭൂമി പതിച്ചു നൽകിയത് കെ. കരുണാകരനാണ്. ആ ഭൂമി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മകൻ കെ. മുരളീധരന്റെ നിരാഹരസമരമെന്നും പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.