You are Here : Home / News Plus

ലോ അക്കാദമി; സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക്

Text Size  

Story Dated: Wednesday, February 08, 2017 05:13 hrs UTC

ലോ അക്കാദമി സമരത്തില്‍ വിദ്യാര്‍ത്ഥികളുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക്. മന്ത്രിമാരായ സി രവീന്ദ്രനാഥും വി എസ് സുനില്‍ കുമാറും വിദ്യാര്‍ത്ഥികളുമായി ഇന്ന് ചര്‍ച്ച നടത്തും.  മന്ത്രിസഭായോഗ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച . 11.30ന് വിദ്യാഭ്യാസമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. മന്ത്രി വി എസ് സുനില്‍കുമാറാണ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്.

അതേസമയം ലോ അക്കാദമിയിലെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം  ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിനിടെ ഒരാൾ കുഴഞ്ഞു വീണ് മരിച്ച സാഹചര്യത്തിൽ സമരത്തിന്റെ രൂപം മാറാനാണ് സാധ്യത. സമരം കൂടുതല്‍  സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടും. എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.