You are Here : Home / News Plus

ലോ അക്കാഡമിക്ക് മുന്നിൽ മഹിള കോണ്‍ഗ്രസിന്‍റെ പൊങ്കാല

Text Size  

Story Dated: Wednesday, February 08, 2017 07:18 hrs UTC

 ലോ അക്കാഡമിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിള കോണ്‍ഗ്രസ് പ്രവർത്തകർ സമരപ്പന്തലിന് മുന്നിൽ പൊങ്കാലയിട്ട് പ്രതിഷേധിച്ചു. ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തെ പിന്തുണച്ചായിരുന്നു മഹിളകളുടെ പൊങ്കാല സമരം. അതിനിടെ വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുന്ന കെ.മുരളീധരൻ എംഎൽഎയെ മുതിർന്ന നേതാക്കൾ ഇന്നും സന്ദർശിച്ചു. കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയവരാണ് ഇന്ന് സമരപ്പന്തലിൽ എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.