You are Here : Home / News Plus

ശശികല നല്‍കിയ എംഎല്‍എമാരുടെ പട്ടികയിലെ ഒപ്പുകള്‍ വ്യാജമെന്ന് പരാതി

Text Size  

Story Dated: Friday, February 10, 2017 05:49 hrs UTC

സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം എ ഐ എ ഡി എം കെ നേതാവ് ശശികല നടരാജന്‍ നല്‍കിയ എംഎല്‍എമാരുടെ പട്ടികയിലെ ചില ഒപ്പുകള്‍ വ്യാജമെന്ന്  ആക്ഷേപം. ഇതുസംബന്ധിച്ച പരാതി ഗവര്‍ണര്‍ക്ക് ലഭിച്ചതായാണ് സൂചന. ഇന്നലെ രാത്രി തമിഴ്‌നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കിടയിലാണ് പിന്തുണയ്‌ക്കുന്ന എംഎല്‍എമാരുടെ പട്ടിക ശശികല കൈമാറിയത്. എന്നാല്‍ പരിശോധനയില്‍, ഈ പട്ടികയിലുള്ള ചില എംഎല്‍എമാരുടെ ഒപ്പുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതായാണ് വിവരം. ഇതേത്തുടര്‍ന്ന് ഈ പട്ടികയിലെ ഒപ്പുകള്‍ വിശദമായി പരിശോധിക്കുമെന്നാണ് ഗവര്‍ണറുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.