You are Here : Home / News Plus

ഗവര്‍ണറെ കാണുവാന്‍ സമയം ആവശ്യപ്പെട്ട് ശശികലയുടെ കത്ത്

Text Size  

Story Dated: Saturday, February 11, 2017 09:07 hrs UTC

എംഎല്‍എമാരോട് ഒന്നിച്ച് ഗവര്‍ണറെ കാണുവാന്‍ സമയം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ശശികലയുടെ കത്ത്. ഇന്ന് വൈകിട്ടാണ് ഗവർണറെ കാണാൻ ശശികല സമയം ചോദിച്ചിരിക്കുന്നത്. ശശികലയെ മുഖ്യമന്ത്രിയാകുവാന്‍ ക്ഷണിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് ഇന്നലെ വാര്‍ത്ത വന്നിരുന്നു. ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ശശികല ജനാധിപത്യത്തെ മാനിച്ചാണ് സംയമനം പാലിക്കുന്നതെന്നും,ഉചിതമായ സമയത്ത് വേണ്ടത് ചെയ്യുമെന്നും സൂചിപ്പിച്ചു. 

അതേ സമയം തമിഴ്നാട് നിയമസഭയില്‍ ഒരു അംഗമുള്ള മുസ്ലീംലീഗ് പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. അതിനിടെ തമിഴ്നാട് വിദ്യാഭ്യാസമന്ത്രി പാണ്ഡ്യരാജൻ പനീർ സെൽവം പക്ഷത്തേക്ക് കൂറുമാറി. ജനങ്ങളുടെ ആഗ്രഹങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ജയലളിതയുടെ വികസനപ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.