You are Here : Home / News Plus

എം.എൽ എ മാർ തടവിലല്ലെന്ന് തമിഴ്നാട് പോലീസ്; റിസോര്‍ട്ടില്‍ പരിശോധന

Text Size  

Story Dated: Saturday, February 11, 2017 09:12 hrs UTC

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തമിഴ് രാഷ്ട്രീയം കലങ്ങിമറിയുന്നതിനിടെ എ ഐ എ ഡി എം കെ ,എം.എൽ എ മാരുടെ റിസോർട്ട് വാസം നാലാം ദിവസവും തുടരുന്നു.ഹൈക്കോടതി നിർദേശ പ്രകാരം പൊലീസും റവന്യൂ ഉദ്യോഗസ്ഥരും റിസോർട്ടിലെത്തി തെളിവെടുപ്പ് നടത്തി. എം.എൽ എ മാർ തടവിലല്ലെന്ന് പരിശോധനക്കു ശേഷം കാഞ്ചീപുരം ഡിവൈഎസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒ പനീർശെൽവത്തെ ഭയന്നാണ് റിസോർട്ടിൽ തുടരുന്നതെന്ന് എം.എൽ എ മാരും അറിയിച്ചു.

ചെന്നൈ പോണ്ടിച്ചേരി തീരദേശ ഹൈവേയിൽ കൂവത്തൂരുള്ള കടലോര റിസോർട്ടിലാണ് ശശികല പക്ഷത്തുള്ള എം.എൽ.എമാർ നാലാം ദിവസവും തുടരുന്നത്. ഇവർ എവിടെയുണ്ടെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതി നിർദേശ പ്രകാരമണ് റവന്യൂ ഉദ്യോഗസ്ഥരും പൊലീസും റിസോർട്ടിലെത്തി തെളിവെടുത്തത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.