You are Here : Home / News Plus

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

Text Size  

Story Dated: Monday, February 13, 2017 06:00 hrs UTC

തൃശൂര്‍ മുക്കാട്ടുകരയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് തൃശൂര്‍ ജില്ലയില്‍  ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മുക്കാട്ടുകര പൊറാടന്‍ വീട്ടില്‍ നിര്‍മലാണ് മരിച്ചത്. ഇന്നലെ രാത്രി കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് കുത്തേറ്റത്.

നിര്‍മല ടങ്ങിയ സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നൂവെന്ന് ബിജെപി ആരോപിച്ചു. കുത്തേറ്റ നിര്‍മല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ മിഥുന്‍ പുക്കേറ്റ് ചികിത്സയിലാണ്. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.