You are Here : Home / News Plus

നടിയെ ആക്രമിച്ച കേസില്‍ സിനിമാ മേഖലയിലുള്ളവരെ ചോദ്യം ചെയ്യും

Text Size  

Story Dated: Tuesday, February 21, 2017 05:53 hrs UTC

നടിയെ ആക്രമിച്ച കേസില്‍  സിനിമാ മേഖലയിലുള്ളവരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവ ദിവസത്തെ ചില കോളുകള്‍ സംശയാസ്പദമാണെന്നും തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ ക്വട്ടേഷന്‍ നല്കിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

സംഭവത്തിന് പിന്നാല പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. സുനി പതിവായി ഉപയോഗിക്കുന്ന നമ്പറും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ സിം കാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടും. മൂന്ന് മാസത്തെ രേഖകളാണ് ശേഖരിച്ചത്. ഇതില്‍ സംഭവം നടന്ന അന്നും അതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലും നടന്ന ചില വിളികള്‍ സംശയാസ്പദമെന്നാണ് അന്വേഷണ സംഘം പറയുന്നത്. സിനിമാ രംഗത്തും പുറത്തും പ്രവര്‍ത്തിക്കുന്നവരുടെ കോളുകള്‍ ഇതിലുള്‍പ്പെടും. നടിയെ തട്ടിക്കൊണ്ടു പോകാന്‍ ആരെങ്കിലും സുനിക്ക്  ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഈ സാഹചര്യത്തിലാണ് സിനിമ മേഖലയിലുള്ളവരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.