You are Here : Home / News Plus

മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു

Text Size  

Story Dated: Wednesday, February 22, 2017 06:04 hrs UTC

നാദാപുരം പുറമേരിയില്‍ മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. കോഴിക്കോട് വെള്ളയില്‍ സ്വദേശിനി ഷെമീനയാണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തശേഷം ഉച്ചയോടെ ബന്ധുക്കള്‍‍ക്ക് വിട്ടുനല്‍‍കും.

ശനിയാഴ്ചയാണ് ഷെമീനക്ക് മന്ത്രവാദത്തിനിടെ പൊള്ളലേറ്റത്. പുറമേരിയിലെ നജ്മയയെന്ന യുവതിയാണ് മന്ത്രവാദം നടത്തിയത്. നജ്മയുടെ വീട്ടിലൊരുക്കിയ ഹോമകുണ്ഡത്തിലേക്ക് പെട്രോള്‍ ഒഴിക്കുന്നതിനിടെ ഷെമീനയുടെ വസ്ത്രങ്ങള്‍ക്ക് തീപിടിക്കുകയായിരുന്നു. ഗുരുതരമായ പൊള്ളലേറ്റ ഷെമീനയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെയാണ് ഷെമീന മരിച്ചത്. മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.പുനര്‍ വിവാഹം നടക്കാതിരുന്നതിനെ തുടര്‍ന്നാണ് മന്ത്രവാദം നടത്തുന്ന നജ്മയെ ഷെമീന  സമീപിച്ചത്. ഷെമീനയുടെ ബന്ധുക്കളാണ് വിവരം പൊലീസില്‍ അറിയിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.