You are Here : Home / News Plus

കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടുത്തം

Text Size  

Story Dated: Wednesday, February 22, 2017 08:38 hrs UTC

മിഠായി തെരുവില്‍ വന്‍ തീപിടുത്തം. രാധാ തീയറ്ററിനടുത്തുള്ള മോഡേണ്‍ എന്ന തുണിക്കടയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ നിന്ന് സമീപത്തുള്ള കടകളിലേക്ക് തീ പടര്‍ന്നു സമീപത്തുള്ള കടകളെല്ലാം അടച്ച ശേഷം ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിക്കുകയാണ്. മൂന്ന് കടകള്‍ ഇതിനോടകം പൂര്‍ണ്ണമായി കത്തി നശിച്ചിട്ടുണ്ട്. ഇപ്പോള്‍ തീപിടിച്ച കടകളുടെ പരസരത്തുള്ള കടകളില്‍ ഗ്യാസ് സിലിണ്ടറുണ്ടെന്ന വിവരവും ആശങ്ക പടര്‍ത്തുന്നുണ്ട്. ഇത് പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതയോടെയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ടു പോകുന്നത്.11.45ഓടെയായാണ്  തീപിടുത്തം ശ്രദ്ധയില്‍ പെട്ടത്.  ഫയര്‍ ഫോഴ്സിന്റെ പത്തോളം യൂണിറ്റുകള്‍ ജില്ലയിലെ പലസ്ഥലത്ത് നിന്നായി ഇപ്പോള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സമീപ ജില്ലകളില്‍ നിനന്ും ഫയര്‍ ഫോഴ്സ് യൂണിറ്റുകളെ ഇങ്ങോട്ട് വിളിച്ചു വരുത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കനത്ത പുക കോഴിക്കോട് നഗരത്തെ മൂടിയിരിക്കുയാണ്. ഇത് രക്ഷാ പ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.