You are Here : Home / News Plus

പള്‍സര്‍ സുനിയെ അറസ്റ്റു ചെയ്ത പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Text Size  

Story Dated: Thursday, February 23, 2017 11:45 hrs UTC

തിരുവനന്തപുരം:പള്‍സര്‍ സുനിയെ കോടതിക്കുള്ളില്‍ കയറി അറസ്റ്റു ചെയ്‌തെന്ന് ആരോപിക്കുന്നവര്‍ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ചേദിച്ചു. പള്‍സര്‍ സുനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു പിണറായിയുടെ പ്രതികരണം. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിയെ നാടകീയമായാണ് പൊലീസ് അറസ്റ്റു ചെയ്തത്. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ പള്‍സര്‍ സുനിയെയും കൂട്ടുപ്രതിയായ വിജേഷും പൊലീസ് ബലം പ്രയോഗിച്ച് പുറത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. കോടതി വളപ്പില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കീഴടങ്ങാനെത്തിയപ്പോള്‍ മജിസ്‌ട്രേറ്റ് ഇല്ലായിരുന്നത് സുനിക്ക് തിരിച്ചടിയാകുകയായിരുന്നു. അഭിഭാഷകനോടൊപ്പമായിരുന്നു സുനി എത്തിയത്. കീഴടങ്ങുന്നതിന് മുമ്പ് ഏതുവിധേനയും സുനിയെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസിന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. സുനി കീഴടങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്ത് പൊലീസ് കര്‍ശന ജാഗ്രത പുലര്‍ത്തിയിരുന്നു. പൊലീസിനെ വെട്ടിച്ച് ബൈക്കിലായിരുന്നു സുനി കോടതി വളപ്പിലെത്തിയത്. സുനിക്ക് സൗകര്യമൊരുക്കിയതിന് പിന്നില്‍ ഉന്നതരുടെ സാന്നിദ്ധ്യമുണ്ടെന്ന് ആരോപണമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.