You are Here : Home / News Plus

സിനിമാരംഗത്തെ ചിലര്‍ അധോലോകത്തെ വെല്ലുന്നവരെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, February 24, 2017 09:09 hrs UTC

സിനിമാരംഗത്തുള്ളവര്‍ അധോലോകത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് മുഖമന്ത്രി പിണറായി വിജയന്‍. തലശ്ശേരിയില്‍ പി ടി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ മേഖലയില്‍ ക്രിമനല്‍ സ്വഭാവമുള്ളവര്‍ കടന്നു കൂടുന്നു. അത്തരക്കാരെ തടയാന്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകും. നടിയുടെ പ്രശ്‌നത്തില്‍ ചിലരെ കുറ്റവാളികളാക്കാന്‍ ശ്രമം നടന്നതായും പിണറായി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.