You are Here : Home / News Plus

മാധ്യമങ്ങളെ കാണരുതെന്ന് നടിയോട് പോലീസ്

Text Size  

Story Dated: Saturday, February 25, 2017 06:11 hrs UTC

കൊച്ചിയില്‍ അക്രമത്തിനിരയായ നടി മാധ്യമങ്ങളെ കാണുമെന്ന വാര്‍ത്തയ്ക്കു പിന്നാലെ നടിയെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വിലക്കി പോലീസ്. മാധ്യമങ്ങളെ കാണരുതെന്ന് പൊലീസ് നടിക്ക് നിര്‍ദ്ദേശം നല്‍കി. പ്രതികളുടെ തിരിച്ചറിയില്‍ പരേഡ് കഴിയാതെ മാധ്യമങ്ങളെ കാണരുതെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം. നേരത്തെ രാവിലെ 10.30 ഓടെ മാധ്യമങ്ങളെ കാണുമെന്ന് നടി അറിയിച്ചിരുന്നു.

അതേസമയം നടിക്കെതിരായ ആക്രമണത്തില്‍ ക്വട്ടേഷന്‍ സാധ്യത തള്ളി പൊലീസ്. സുനില്‍ കുമാറിന് ക്വട്ടേഷന്‍ നല്‍കിയതായി ഇതുവരെ തെളിവുകളില്ല. ഫോണ്‍ രേഖ പരിശോധിച്ചെങ്കിലും കൂടുതല്‍ തെളിവ് കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു നടിക്കായും നേരത്തെ കെണിയൊരുക്കിയിരുന്നു. പക്ഷേ നടി മറ്റൊരു വാഹനത്തില്‍ പോയതിനാല്‍ ലക്ഷ്യം നടന്നില്ലെന്നുമാണ് പോലീസ് പറയുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.