You are Here : Home / News Plus

ഉയർത്തിയ കത്തിക്കും വടിവാളിനും നടുവിലൂടെ നടന്നുപോയവനാണ് ഞാൻ

Text Size  

Story Dated: Saturday, February 25, 2017 01:56 hrs UTC

ആർഎസ്എസുകാരെ കണ്ടുതന്നെയാണ് ഞാൻ വളർന്നതന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി ബ്രണ്ണൻ കോളജിൽ പഠിച്ചിറങ്ങിയ ആളാണ് ഞാനെന്ന് ഒാർക്കണം. അന്ന് ആർഎസ്എസ് ഉയർത്തിയ കത്തിക്കും വടിവാളിനും നടുവിലൂടെ നടന്നുപോയവനാണ് ഞാൻ.അന്ന് ആർഎസ്എസ് ഉയർത്തിയ കത്തിക്കും വടിവാളിനും നടുവിലൂടെ നടന്നുപോയവനാണ് ഞാൻ. ഇപ്പോഴുള്ള ആർഎസ്എസുകാർക്ക് അതറിയില്ലെങ്കിൽ പഴയ ആളുകളോട് ചോദിക്കണം. അന്ന് എന്നെ തടയാൻ കഴിയാത്ത ആർഎസ്എസ് ഇന്ന് എന്തു ചെയ്യാനാണെന്നും പിണറായി ചോദിച്ചു.ആര്‍എസ് എസ് രാജ്യത്ത് മതസ്പര്‍ധ വളര്‍ത്തുകയാണ്. എല്ലാക്കാലത്തും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിച്ചത്. ഇന്ത്യയുടെ പൊതു നയങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന സംഘടനയാണ് ആര്‍എസ് എസ്സെന്നും പിണറായി വിജയന്‍ പറഞ്ഞു. മംഗലാപുരത്ത് സിപിഐഎം സംഘടിപ്പിച്ച മതസൗഹാര്‍ദ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.