You are Here : Home / News Plus

വെള്ളാപ്പള്ളി കോളേജ് ഇടിമുറി അടച്ചു പൂട്ടണമെന്നു യുവജന കമ്മീഷന്‍

Text Size  

Story Dated: Sunday, February 26, 2017 01:17 hrs UTC

ആലപ്പുഴ:വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാന്‍ ഉപയോഗിക്കുന്ന ഇടിമുറി അടച്ചു പൂട്ടണമെന്നു സംസ്ഥാന യുവജന കമ്മീഷന്‍ ഉത്തരവിട്ടു. മാനേജര്‍, പ്രിന്‍സിപ്പല്‍, സുഭാഷ് വാസുസി സാഗര്‍, എന്നിവര്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് കമ്മീഷന്റെ ഉത്തരവ്. നിയമ വിരുദ്ധമായ പിഴകള്‍ ഈടാക്കുകയും, ഭീമമായ ബസ്ഫീസ് ഈടാക്കുകയും ചെയ്തുവെന്നും പഠന സമയം തോന്നിയത് പോലെ ക്രമീകരിച്ചുവെന്നുംപരാതിയിലുണ്ട്. കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ നേതൃത്വത്തില്‍ കമ്മീഷന്‍ അംഗങ്ങള്‍ പരാതിയില്‍ വസ്തുതയുണ്ട് എന്നാണ് പരിശോധനയില്‍ വ്യക്തമായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.