ജിഷ്ണുവിന്റെ കൊലയാളികളെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പൊലീസ് അലംഭാവം കാണിക്കുന്നതായി ജിഷ്ണുവിന്റെ കുടുംബം. പ്രതികളെ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്യണം. അല്ലാത്ത പക്ഷം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുമെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ജാഗ്രത ജിഷ്ണുവിന്റെ കാര്യത്തിലില്ല. രണ്ട് ദിവസം കൊണ്ട് നടിയെ ആക്രമിച്ച പ്രതികളെ പിടികൂടി. ജിഷ്ണു ചെറിയ മോനല്ലേ, അവന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് ഈ അലംഭാവം. തങ്ങള്‍ക്ക് പണമല്ല വേണ്ടത്, നീതിയാണ്. പ്രതികളെ അറസ്റ്റ് ചെയ്യാതെ മുഖ്യമന്ത്രി വീട്ടില്‍ വന്നിട്ട് കാര്യമില്ലെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. തങ്ങളുടെ അവസ്ഥകണ്ട് കൃഷ്ണദാസ് ഇപ്പോള്‍ ചിരിക്കുന്നുണ്ടാകും. കൃഷ്ണദാസ് പണമേ കണ്ടിട്ടുള്ളൂ. ഹൃദയത്തിന്റെ വേദന എന്താണെന്ന് അറിഞ്ഞിട്ടുണ്ടാകില്ല. ജീഷ്ണു പോയതോടെ തന്റെ ഹൃദയമാണ് നഷ്ടമായതെന്നും മഹിജ പറഞ്ഞു. കൃഷ്ണദാസിനെ ആരോ കൃത്യമായി സംരക്ഷിക്കുന്നുണ്ടെന്നും അമ്മ മഹിജ പറഞ്ഞു.
Comments