മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സെന്‍കുമാര്‍ രാഷ്ട്രീയം കളിച്ച് സര്‍ക്കാരിനെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പിണറായി നിയമസഭയില്‍ ആരോപിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവെ ആണ് പിണറായിയുടെ വിമര്‍ശനം.
ഒരു ഉദ്യോഗസ്ഥന് രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. സെന്‍കുമാര്‍ ഇപ്പോള്‍ യുഡിഎഫ് പാളയം വിട്ടു. അത് നിങ്ങള്‍ മനസിലാക്കണമെന്നും പിണറായി പറഞ്ഞു. ബിജെപിയുടെ പ്രേരണയിലാണ് സെന്‍കുമാര്‍ സര്‍ക്കാരിനെതിരെ തിരിയുന്നതെന്ന പരോക്ഷ ആരോപണമാണ് പിണറായി നടത്തിയത്. യുഡിഎഫ് പാളയത്തിലല്ല സെന്‍കുമാര്‍, പുതിയ പാളയത്തിലാണ്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments