കൊച്ചിയില്‍ മറൈന്‍ െ്രെഡവില്‍ നിയമ സംവിധാനത്തെ ഒന്നാകെ നോക്കുകുത്തിയാക്കി ശിവസേനക്കാര്‍ സദാചാരാപോലീസ് ചമഞ്ഞ് അഴിഞ്ഞാടിയതില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയല്‍ സദാചാര ഗുണ്ടകളെ നിയന്ത്രിക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി വീഴ്ച പറ്റിയെന്ന് സമ്മതിച്ചത്.
യുവതീ യുവാക്കള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയവരെ തടയാന്‍ പോലീസ് ശ്രമിച്ചില്ല. സ്ത്രീകളെ ഇരുട്ടറകളിലേക്ക് തള്ളിവിടാനാണ് ഗുണ്ടകളുടെ ശ്രമം. അത് ഒരുകാരണവശാലും അനുവദിക്കില്ലെന്നും പിണറായി വിജയന് പറഞ്ഞു.
Comments