ന്യൂഡൽഹി: ബിജെപി നേട്ടമുണ്ടാക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.അഭിപ്രായ സർവേകളേക്കുറിച്ച് അഭിപ്രായം പറയാനില്ല. ബാക്കി തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷം പറയാമെന്നും രാഹുൽ വ്യക്തമാക്കി. ഇത്തരം പ്രവചനങ്ങൾ ശുദ്ധ അസംബന്ധമാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു. 2015ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ പാളിപ്പോയതു ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. ഉത്തർപ്രദേശിൽ കോൺഗ്രസ്–സമാജ്വാദി പാർട്ടി സഖ്യം തന്നെ വിജയിക്കും. ബിജെപി വിജയിക്കുമെന്ന പ്രവചനം ബിഹാറിലും കണ്ടതാണ്.
Comments