ഛത്തീസ്ഗഢില്‍ മാവോയിസിറ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 11 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. സുഖ്മ ജില്ലയിലെ ഭേജ മേഖലയിലാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട ജവാന്മാരുടെ 10 തോക്കുകളും വയര്‍ലെസ് സെറ്റുകളും മാവോയിസ്റ്റുകള്‍ കവര്‍ന്നതായും വിവരമുണ്ട്. സിആര്‍പിഎഫ് 219-ാം ബറ്റാലിയനിലെ ജവാന്മാരാണ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് പരിശോധന നടത്തുകയായിരുന്ന സിആര്പിഎഫഅ സംഘത്തിനു നേരേ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. വെള്ളിയാഴ്ച സുഖ്മ ജില്ലയില്‍ മുന്‍ ഗ്രാമമുഖ്യന് കൊല്ലപ്പെട്ടിരുന്നു. പോലീസിന് വിവരങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് മാവോയിസ്റ്റുകളാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
Comments