തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ വിവാദ പരാമര്‍ശം നീക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. രാഷ്ട്രീയ അഭിപ്രായ പ്രകടനം നീക്കംചെയ്യുന്ന കീഴ്വഴക്കം ഇല്ല. രാഷ്ട്രീയ ആരോപണം സംശയരൂപേണ മുഖ്യമന്ത്രി ഉന്നയിക്കുകയായിരുന്നു. മറ്റുരീതിയില്‍ വ്യാഖ്യാനിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം നീക്കിയത്. തെറ്റായ സന്ദേശം നല്‍കുന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.
Comments