പനജി :രണ്ടു ദിവസത്തേക്ക് ഗോവയുടെ മുഖ്യമന്ത്രിയാകാനെത്തുന്ന മനോഹർ പരീക്കറിനെ സ്വാഗതം ചെയ്യുന്നതായും ഗോവയിൽ 48 മണിക്കൂറിനകം വിശ്വാസവോട്ടു നടത്തണമെന്ന സുപ്രീംകോടതി വിധി മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് പാർട്ടി കൈക്കൊണ്ട നിലപാടിനുള്ള അംഗീകാരമാണെന്ന് കോൺഗ്രസ് പാർട്ടിക്കുവേണ്ടി ഹാജരായ മുതിർന്ന നേതാവ് മനു അഭിഷേക് സിങ്വി അവകാശപ്പെട്ടു. . അവധി ദിവസമായിട്ടും ക്ഷമയോടെ കോൺഗ്രസിന്റെ ഹർജി കേൾക്കാൻ കോടതി തയാറായതും ഗവർണറുടെ തീരുമാനത്തിൽ ഇടപെട്ട് തിരുത്തിയതും വലിയ കാര്യമാണെന്ന് സിങ്വി പറഞ്ഞു.
Comments