തൃശൂർ :കേരളവർമ കോളജിൽ എസ്എഫ്ഐ - എബിവിപി സംഘർഷം.പത്തിലേറെ വിദ്യാർഥികൾക്കു പരുക്ക്. എസ്എഫ്ഐക്കെതിരെ സാംസ്കാരിക കൂട്ടായ്മ നടത്തുന്നതിനിടെയാണു സംഘർഷമുണ്ടായത്. ഇരുവിഭാഗവും തമ്മിൽ ഒരു മണിക്കൂറോളം കല്ലേറുമുണ്ടായി. ഒരു അധ്യാപികയെ കയ്യേറ്റം ചെയ്തെന്ന ആരോപണവും ഉയർന്നിരുന്നു. പരുക്കേറ്റ വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഘർഷം കണ്ടുനിന്ന ഒരു വിദ്യാർഥിനി കുഴഞ്ഞു വീണു.
Comments