കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. തോമസ് തേരകവും സമിതി അംഗമായിരുന്ന സിസ്റ്റര്‍ ബെറ്റിയും വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം സൂപ്രണ്ടായ സിസ്റ്റര്‍ ഒഫീലിയ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങി. ഫാ. തേരകം ഉള്‍പ്പെടെ കേസില്‍ നാലു പേരോട് അഞ്ചു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് മൂന്നുപേരുടേയും കീഴടങ്ങല്‍. അന്വേഷണ ഉദ്യോഗസ്ഥനായ പേരാവുര്‍ സിഐ സുനില്‍ കുമാറിന്റെ മുന്നിലാണ് മൂവരും ഹാജരായത്. ഇന്നു രാവിലെ ആറേ കാലോടെയാണ് തോമസ് തേരകവും ബെറ്റിയും കീഴടങ്ങുന്നത്. എഴുമണിയോടെയായിരുന്നു സിസ്റ്റര്‍ ഒഫീലിയ കീഴടങ്ങാനെത്തിയത്.
Comments