സംസ്ഥാനത്തെ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. പാലക്കാട് കരുണ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ 180 സീറ്റുകളിലേക്കുള്ള പ്രവേശനമാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല ഇവിടെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചതെന്ന് കോടതി കണ്ടെത്തി. കോളേജുകള്‍ കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും ഇതിന് കോളേജ് മാനേജ്മെന്റുകളെ പ്രോസിക്യൂട്ട് ചെയ്യേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
Comments