ലക്കിടി കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന കേസില്‍ അറസ്റ്റിലായ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസിന് ജാമ്യമില്ല. കൃഷ്ണദാസ് സമര്‍പ്പിച്ച ജാമ്യാപേക്ഷ വടക്കാഞ്ചേരി കോടതി തള്ളുകയായിരുന്നു. കോളേഡ് പി.ആര്.ഒവത്സലകുമാറിനും കായികാദ്ധ്യാപകൻ ഗോവിന്ദൻകുട്ടിക്കും ജാമ്യം കിട്ടിയില്ല . കോളേജ് മാനേജർ സുകുമാരന്‍ മാത്രമാണ് ജാമ്യം അനുവദിച്ചത്.അതേസമയം ഇന്നു തന്നെ കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും
Comments