ഇടതുമുന്നണി ആവശ്യപ്പെട്ടാൽ മന്ത്രിയാകാന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടി എംഎൽഎ. മന്ത്രിസ്ഥാനത്തിനു വേണ്ടി ധൃതിയൊന്നുമില്ല. എന്നാൽ പുതിയ സാഹചര്യത്തിൽ പാർട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടാൻ പാടില്ല.എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് ഉള്‍പ്പെടെയുള്ള നേതാക്കളുമായും തോമസ് ചാണ്ടി ഭാവി കാര്യങ്ങള്‍ സംസാരിച്ചു കഴിഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പിന് മുമ്പെ തന്നെ താന്‍ മന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച ആളായിരുന്നു തോമസ് ചാണ്ടി. അന്ന് തോമസ് ചാണ്ടിയുടെ പ്രവര്‍ത്തി മര്യാദയില്ലാത്തതാണെന്ന് എന്‍സിപി യോഗത്തില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പിന് മുബ് തന്നെ താന്‍ ജയിക്കുകയും എല്‍. ഡി. എഫിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ താന്‍ മന്ത്രിയാകുമെന്നും ജലസേചന വകുപ്പ് തന്നെ ലഭിക്കുമെന്നും തോമസ് ചാണ്ടി പ്രഖ്യാപിച്ചിരുന്നു.നിലവില്‍ എന്‍സിപിയ്ക്ക് രണ്ട് എംഎല്‍എമാരാണുള്ളത്.
Comments