ബാർ കോഴക്കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേസിൽ രണ്ട് സത്യാവാങ്മൂലം സമർപ്പിച്ച നടപടിയിലാണ് വിമർശനം . തോന്നുംപോലെയാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന് ചോദിച്ച കോടതി വിജിലൻസ് സിഐയെ ശാസിച്ചു. തുടരന്വേഷണത്തിന് പുതുതായി എന്ത് തെളിവ് ലഭിച്ചു എന്ന് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു
ബാർ കോഴക്കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് സ്പെഷ്യൽ പ്രോസിക്യൂട്ടറും ഡയറക്ടർ ജനറൽ ഓഫ് ഓഫീസും രണ്ട് സത്യവാങ്മൂലങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് എന്തിനെന്ന് വിശദീകരിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. വ്യക്തമായ ധാരണയിലല്ലേ ഹൈക്കോടതിയിലെത്തുന്നതെന്ന് വിജിലൻസ് സിഐ സരീഷിനോട് കോടതി ചോദിച്ചു.
സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് നിയമവും ചട്ടവുമുണ്ട്. തോന്നും പോലെ ചെയ്യാനാകില്ലെന്നും കോടതി കുറ്റപ്പെടുത്തി.
Comments