എന്‍സിപിയുടെ ക്വാട്ടയില്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് സിപിഎം കേന്ദ്ര നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ഭരണം നന്നാക്കാന്‍ ആവശ്യമെങ്കില്‍ ഉന്നത ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചു പണി നടത്തണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു.
വിവാദ സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് എകെ ശശീന്ദ്രന് രാജിവച്ചതിന് പിന്നാലെ തോമസ് ചാണ്ടിയെ എന്‍സിപിയുടെ മന്ത്രിയാക്കാന്‍ സിപിഎമ്മിനു മേല്‍ ഒരു വിഭാഗം സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് കടുത്ത വിയോജിപ്പാണ് സിപിഎം കേന്ദ്ര നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ തോമസ് ചാണ്ടിയെ പോലൊരാളെ ഉള്‍പ്പെടുത്തുന്നത് ശരിയാവില്ലെന്ന് ഭൂരിപക്ഷം നേതാക്കളും വാദിക്കുന്നു.
മന്ത്രിസഭയുടെ തുടക്കത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ശരദ്പവാറുമായി നേരിട്ട് സംസാരിച്ചാണ് ഈ നീക്കം തടഞ്ഞതെന്നാണ് സൂചന.
Comments