എസ്.എം വിജയാനന്ദ് വിരമിക്കുന്ന ഒഴിവിലാണ് നളിനി നെറ്റോയുടെ നിയമനം. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുള്‍പ്പെടെ ഐഐഎസ് തലപ്പത്ത് നിരവധി അഴിച്ചുപണികള്‍ നടത്തിയത്. വി.എസ് സെന്തിലിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും സുബ്രതോ ബിശ്വാസിനെ ആഭ്യന്തര സെക്രട്ടറിയായും തെരഞ്ഞെടുത്തിട്ടുണ്ട്. ആശ തോമസിനെ പൊതുമരാമത്ത് സെക്രട്ടറിയായും പി.എ ബാലകിരണിന് ടൂറിസം ഡയറക്ടറുടെ പൂര്‍ണ ചുമതലയും നല്‍കിയിട്ടുണ്ട്. ഹരിത വി കുമാര്‍ പഞ്ചായത്ത് സെക്രട്ടറിയാകും. നിലവില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പദവിയും വഹിച്ചിരുന്നു
Comments