ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചല്ലെങ്കില് അടുത്ത തവണ കോടതിയില്‍ വിചാരണയ്ക്ക് ഹാജരാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോര്‍ട്ട് ജസ്റ്റിസ് സി എസ് കര്ണന്. ജഡ്ജിമാര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ അഴിച്ചു വിട്ടതിന്റെ പേരില്‍ വിചാരണ നേരിടുന്നതിനിടെയാണ് കര്‍ണന്റെ തിരിച്ചടി. നാല് ആഴ്ചകള്‍ക്കുള്ളില്‍ ആരോപണങ്ങള്‍ക്കുള്ള വിശദീകരണം നല്‍കണമെന്നും അതുവരെ ഹൈക്കോടതിയിലെ ജോലികളില്‍ തുടരുന്നത് വിലക്കിയെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു. ജസ്റ്റിസ് കര്‍ണന്റെ മനോനില ശരിയല്ലെന്നും അയാള്‍ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നില്ലെന്നും വിചാരണാ ബഞ്ച് പറഞ്ഞു.
Comments