അമരാവതി : മകന് നാരാ ലോകേഷ് അടക്കം 11 പേരെ ഉള്‍പ്പെടുത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. വേലാഗപുഡിയിലെ ഇടക്കാല സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന് പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ടിഡിപിയിലെ ഏഴ് അംഗങ്ങളും, ടിഡിപി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് വിമത വിഭാഗത്തിനെ നാല് എംഎല്‍എമാരെയുമാണ് മന്ത്രിമാരാക്കിയത്.
Comments