വാഷിംഗ്ടണ്‍: ഉത്തര കൊറിയക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയില്ലെങ്കില്‍ ഏകപക്ഷീയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് അറിയിച്ചു. ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ്ങുമായി വ്യാഴാഴ്ച്ച കൂടിക്കാഴ്ച്ച നടക്കാനിരിക്കെയാണ് ചൈനയുടെ അടുത്ത സുഹൃത്തായ ഉത്തര കൊറിയക്ക് എതിരെ ട്രംപ് രംഗത്ത് വന്നത്. ആണവ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഉത്തര കൊറിയയെ പിന്തിരിപ്പിക്കാന് ചൈന സഹകരിക്കുന്നില്ലെങ്കില്‍ അമേരിക്ക ഒറ്റക്ക് കൊറിയയെ നിലക്ക് നിര്‍ത്തുമെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയക്ക് മേല്‍ ചൈനക്ക് വളരെയധികം സ്വാധിനം ഉണ്ട്. അത് കൊണ്ട് തന്നെ ഉത്തര കൊറിയയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്കാകും. അവര്‍ അത് ചെയ്യുകയാണെങ്കില്‍ അത് ചൈനക്ക് വളരെ നല്ലതാണ്. അവര്‍ അത് ചെയ്തില്ലെങ്കില്‍ ആര്‍ക്കും നല്ലതല്ലെന്നും ട്രംപ് പറഞ്ഞു. ചൈന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെട്ടില്ലെങ്കില്‍ തങ്ങള്‍ അത് ചെയ്യുമെന്നും ട്രംപ് കൂട്ടിചേര്‍ത്തു.
Comments