മലപ്പുറം :കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കണ്ണിലെ കരടായിരിക്കുകയാണെന്നും ഇടതുപക്ഷ സര്‍ക്കാരിനെ പുറത്താക്കുന്നതിന് വര്‍ഗ്ഗീയ ശക്തികള്‍ രംഗത്തുവന്നിരിക്കുകയാണെന്നു ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കുറ്റപ്പെടുത്തി. ഇടത് സര്‍ക്കാരിനെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട , ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുന്ന ഒരു സര്‍ക്കാരിനെതിരെ അങ്ങിനെയങ്ങ് നീങ്ങാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിനറിയാം.ഇടതുപക്ഷ സര്‍ക്കാരിനെ എങ്ങിനെയെങ്കിലും ദുര്‍ബ്ബലപ്പെടുത്തുക എന്ന അജണ്ടയാണ് ഇപ്പോള്‍ ബിജെപിക്കും കോണ്‍ഗ്രസിനുമുള്ളത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ബിജെപിയും രണ്ടാം വിമോചനസമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണെ.'' സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും സംയുക്തമായി ശ്രമിക്കുകയാണ്.മുസ്ലീംലീഗ് അടക്കമുള്ള പിന്തിരിപ്പന് ശക്തികളുടെ പിന്തുണയോടെ സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമമാണിത്.തിരുവനന്തപുരത്ത് മഹിളാകോണ്‍ഗ്രസും മഹിളാമോര്‍ച്ചയും ഒരുപോലെ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നു.ഇത് രണ്ടാം വിമോചനസമരത്തിനുള്ള നീക്കമാണ്.'.
Comments