ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ബലപ്രയോഗം ഉണ്ടായതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി. ഡി ജി പി ഓഫീസിന് മുന്നില്‍ സംഭവിക്കാന്‍ പാടില്ലാത്ത രംഗങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹിജയ്ക്ക് ഉണ്ടായ മാനസിക ബുദ്ധിമുട്ട് എല്ലാവര്ക്കും ബോധ്യമുണ്ട്. ജിഷ്ണു കേസില്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
Comments