You are Here : Home / News Plus

ചൊവ്വാ ഗ്രഹത്തിലാണ് കുടുങ്ങിയതെങ്കില്‍ പോലും രക്ഷിക്കാന്‍ സര്‍ക്കാര്‍ അവിടെയുമെത്തുമെന്ന് സുഷമ സ്വരാജ്

Text Size  

Story Dated: Thursday, June 08, 2017 08:52 hrs UTC

ഇന്ത്യക്കാരനായ നിങ്ങള്‍ വിദേശ രാജ്യങ്ങളില്ല ചൊവ്വാ ഗ്രഹത്തിലാണ് കുടുങ്ങിയതെങ്കില്‍ പോലും നിങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അവിടെയുമെത്തുമെന്ന് സുഷമ സ്വരാജ്. തന്റെ ട്വിറ്ററിലൂടെ കരണ്‍ സയ്‌നിയെന്നയാള്‍ക്ക് വിദേശകാര്യമന്ത്രി മറുപടി കൊടുത്തപ്പോള്‍ അത് വൈറലാകാന്‍ ഏറെ സമയം വേണ്ടി വന്നില്ല. വിദേശകാര്യമന്ത്രിയോട് കഴിഞ്ഞ ദിവസമാണ് കരണ്‍ സയ്‌നിയെന്നയാള്‍ തമാശ രൂപേണ ട്വിറ്ററിലൂടെ ഒരു ചോദ്യം ചോദിച്ചത്. അത് ഇങ്ങനെയായിരുന്നു. 'ഞാന്‍ ചൊവ്വയില്‍ കുടുങ്ങിയിരിക്കുകയാണ്. മംഗള്‍യാന്‍ വഴി അയച്ച ഭക്ഷണ സാധനങ്ങളൊക്കെ തീരാറായി. എപ്പോഴാണ് ഐ.എസ്.ആര്‍.ഒ മംഗള്‍യാന്‍ രണ്ട് ബഹിരാകാശത്തേക്ക് അയക്കുന്നത്.'ഇതിന് ഉചിതമായ മറുപടി നല്‍കിയ സുഷമ നിങ്ങള്‍ എവിടെപ്പോയാലും ഇന്ത്യന്‍ എംബസി നിങ്ങളെ പിന്തുടരുമെന്നും സുഷമ പറഞ്ഞു. സുഷമ സ്വരാജിനെ കളിയാക്കുക എന്നതായിരുന്നു കരണ്‍ സയ്‌നിയുടെ ലക്ഷ്യമെങ്കിലും ഉരുളക്കുപ്പേരി പോലുള്ള മറുപടി കൊണ്ട് കരണിന്റെ വായടപ്പിക്കാനും സുഷമയ്ക്ക് കഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.