You are Here : Home / News Plus

എല്‍ഡിഎഫ് മദ്യനയത്തെ സ്വാഗതം ചെയ്ത് ഷിബു ബേബി ജോണ്‍

Text Size  

Story Dated: Friday, June 09, 2017 09:20 hrs UTC

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന മദ്യനയത്തെ പിന്തുണച്ച് യുഡിഎഫ് ഘടകകക്ഷി ആര്‍.എസ്.പിയുടെ നേതാവ് ഷിബു ബേബി ജോണ്‍. എല്‍ഡിഎഫിന്‍റെ മദ്യനയം അനിവാര്യവും, സ്വാഗതാര്‍ഹവുമാണെന്ന് ഷിബുബേബി ജോണ്‍ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയം തീര്‍ത്തും അപക്വവും അനവസരത്തിലുള്ളതുമാണെന്ന് ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. മദ്യനയമാണ് യുഡിഎഫിന് തുടര്‍ഭരണം നഷ്ടമാക്കിയത് എന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.