You are Here : Home / News Plus

ഫസല്‍ വധക്കേസ്; ബിജെപിക്കെതിരായ മൊഴി പോലീസ് തല്ലിപ്പറയിപ്പിച്ചതെന്ന് സുബീഷ്

Text Size  

Story Dated: Saturday, June 10, 2017 07:49 hrs UTC

തലശ്ശേരി ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന മൊഴി നിഷേധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ്. ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കെതിരായ മൊഴി പോലീസ് തല്ലിപ്പറയിപ്പിച്ചതെന്നാണ് സുബീഷ് വാര്‍ത്താസമ്മേളനം നടത്തി വെളിപ്പെടുത്തിയിരിക്കുന്നത്. ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയമുള്ലതിനാലാണ് പോലീസ് പറഞ്ഞത് പ്രകാരം മൊഴി നല്‍കിയതെന്നും സുബീഷ് പറയുന്നു. കാറില്‍ യാത്ര ചെയ്യവേയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. കസ്റ്റഡിയില്‍വച്ച് നഗ്നനാക്കി പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ എന്നെ രണ്ട് ആശുപത്രികളില്‍ കൊണ്ടുപോയി. അവിടെ വച്ച് തലക്കും കാലിനും ഇഞ്ചക്ഷന്‍ എടുത്തു. മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു. തലകീഴായി കെട്ടിത്തൂക്കിയും മുളക് വെള്ളം ഒഴിച്ചും ക്രൂരമായി പീഡിപ്പിച്ചു. ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരായി മൊഴി നല്‍കണമെന്നും സഹകരിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. സ്വാഭാവികതയ്ക്കായി പലതവണ പോലീസ് മൊഴി റെക്കോര്‍ഡ് ചെയ്തു. ഇപ്പോള്‍ പുറത്ത് വന്ന വിവരങ്ങള്‍ മട്ടന്നൂര് മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടില്ലെന്നും സുബീഷ് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.