You are Here : Home / News Plus

ചക്കിലിയ സമുദായ അംഗങ്ങളെ അധിക്ഷേപിച്ച് കെ ബാബു എം.എല്‍.എ

Text Size  

Story Dated: Saturday, June 10, 2017 09:14 hrs UTC

ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്കിലിയ സമുദായ അംഗങ്ങളെ അധിക്ഷേപിച്ച് കെ ബാബു എം.എല്‍.എ. ചക്കിലിയര്‍ വീടുകളുപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാനാണെന്ന് എം.എല്‍.എ ആരോപിച്ചു. അംബേദ്കര്‍ കോളനിയില്‍ കഴിഞ്ഞ ദിവസം സി.പി.എം സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ യോഗത്തിലാണ് എം.എല്‍.എ വിവാദ പരാമര്‍ശം നടത്തിയത്. ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്കിലിയ യുവതി മേല്‍ജാതിക്കാരനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് ചക്കിലിയരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതിനു ശേഷം അവര്‍ കോളനിയിലെ ക്ഷേത്രത്തില്‍ തന്നെയാണ് ഉണ്ടുറങ്ങുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.