You are Here : Home / News Plus

മാണിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി കോൺഗ്രസ് മുഖപത്രം

Text Size  

Story Dated: Saturday, June 10, 2017 09:21 hrs UTC

കെ എം മാണിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി കോൺഗ്രസ് മുഖപത്രംവീക്ഷണം രംഗത്ത്. യുഡിഎഫിൽ നിന്നുകൊണ്ട് എൽഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാൻ ശ്രമം നടത്തിയെന്ന വെളിപ്പെടുത്തൽ കെ എം മാണി യുടെ രാഷ്ട്രീയ സദാചാരത്തിന്റെ കാപട്യമാണ് വ്യക്തമാക്കുന്നത്. മാണി കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ്. കെ എം മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ടകൈകളാണ്. കെഎം ജോർജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണ്. മാണിക്ക് വേണ്ടി യുഡിഎഫിൽ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ അദ്ദേഹത്തിനുണ്ടെങ്കിൽ അതിന്റെ കുളിരിൽ അദ്ദേഹം കാത്തിരിക്കേണ്ടതില്ലെന്നും മാണി എന്ന മാരണം എന്ന തലക്കെട്ടിൽ വീക്ഷണം മുഖപ്രസംഗം വ്യക്തമാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.