You are Here : Home / News Plus

സൈനിക നടപടിക്ക് വനിതാ സൈനികരും വേണം- കരസേന മേധാവി

Text Size  

Story Dated: Saturday, June 10, 2017 09:23 hrs UTC

സൈനിക നടപടികളിൽ വനിതാ സൈനികരേയും ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണെന്ന് കരസേന മേധാവി ബിബിന്‍ റാവത്ത്. സൈനിക നടപടിക്കിടെ നിരവധി സാധാരണക്കാരും സ്ത്രീകളും പെട്ടു പോകാറുണ്ട്. അവരെ സഹായിക്കുക ശ്രമകരമായ കാര്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ വനിതാ സൈനികരുടെ സേവനം അത്യാവശ്യമാണെന്നും ബിബിന്‍ റാവത്ത് പറഞ്ഞു. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.