You are Here : Home / News Plus

സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന്‌ മന്ത്രി മേഴ്‌സികുട്ടിയമ്മ

Text Size  

Story Dated: Sunday, June 11, 2017 01:12 hrs UTC

തിരുവനന്തപുരം : കൊച്ചിയില്‍ മത്സ്യബന്ധത്തിന്‌ പോയ ബോട്ടില്‍ കപ്പലിടിച്ച്‌ രണ്ടു തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന്‌ മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ പറഞ്ഞു. കോസ്റ്റ്‌ ഗാര്‍ഡിന്റെ സമയോചിത ഇടപെടല്‍ മൂലം അപകടമുണ്ടാക്കിയ കപ്പല്‍ പിടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്‌. ഈ കപ്പല്‍ ഉടന്‍ കൊച്ചി തീരതെത്തിക്കും. അപകടമുണ്ടാക്കിയ ശേഷം കപ്പല്‍ രക്ഷപെട്ട്‌ പോകാനാണ്‌ ശ്രമിച്ചത്‌. അവര്‍ അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ തയ്യാറായില്ല. ഇത്‌ അത്യന്തം ഗൌരവതരമായ കാര്യമാണ്‌. ഇവര്‍ക്കെതിരെ നിയമപരമായി ചെയ്യാവുന്ന എല്ലാവിധ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും. എന്റിക്ക ലെക്‌സി നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച കൊന്ന സാഹചര്യത്തിലും കേരള സര്‍ക്കാര്‍ ശക്തമായ നടപടിയായിരുന്നു സ്വീകരിച്ചത്‌.തന്‍മൂലം അപകടത്തില്‍പെട്ടവര്‍ക്ക്‌ ദുരിതാശ്വാസം ഉറപ്പാക്കാന്‍ സാധിച്ചത്‌. എന്നാല്‍ അവര്‍ക്കെതിരെ കൊലക്കുറ്റം ചര്‍ത്തിയതില്‍ നയതന്ത്ര ഇടപെടലാണ്‌ നടക്കുന്നത്‌. അത്‌ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.