You are Here : Home / News Plus

ജിഎസ്ടി സംവിധാനത്തിനു കീഴിൽ 133 സാധനങ്ങൾക്ക് നികുതി

Text Size  

Story Dated: Sunday, June 11, 2017 01:16 hrs UTC

ന്യൂഡൽഹി ∙ കയര്‍, കശുവണ്ടിപ്പരിപ്പ് എന്നിവയുടെ നികുതി 12ല്‍ നിന്ന് അഞ്ചാക്കി കുറച്ചു. ഇന്‍സുലിന്‍, ചന്ദനത്തിരി എന്നിവയ്ക്കും അഞ്ചുശതമാനമാകും നികുതി. സ്കൂള്‍ ബാഗുകള്‍ക്ക് 28 ശതമാനവും കംപ്യൂട്ടര്‍ പ്രിന്ററുകള്‍ക്ക് 18 ശതമാനവും നികുതി നിശ്ചയിച്ചു. സാനിറ്ററി നാപ്കിനുകളുടെ നികുതിയിൽ വ്യത്യാസമില്ല. നൂറുരൂപയില്‍ താഴെയുളള സിനിമ ടിക്കറ്റുകള്‍ക്ക് 18 ശതമാനവും നൂറു രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകൾക്ക് 28 ശതമാനവും നികുതി നിശ്ചയിക്കാന്‍ തീരുമാനമായി. ഇതുവരെ അതാത് സംസ്ഥാനങ്ങളാണ് വിനോദനികുതി നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് 28 മുതൽ 110 ശതമാനം വരെയാണ് നികുതി ചുമത്തിയിരുന്നത്. അതേസമയം, ലോട്ടറിയുടെ നികുതി സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായില്ല. അടുത്ത ഞായറാഴ്ച വീണ്ടും കൗണ്‍സില്‍ യോഗം ചേരും. ജിഎസ്ടി നിരക്കുകളിൽ ചിലത് (ബ്രായ്ക്കറ്റിൽ പഴയ നിരക്ക്) 0 ശതമാനം: കളറിങ് ബുക്ക് (12) 5 ശതമാനം: കശുവണ്ടിപ്പരിപ്പ് (12), ചന്ദനത്തിരി (12), ഇൻസുലിൻ (12), തവികൾ, സ്പൂണുകൾ (18) 8 ശതമാനം: ഡെന്റൽ വാക്സ് (28) 12 ശതമാനം: പഴങ്ങൾ, പച്ചക്കറികൾ, അച്ചാറുകൾ, സോസ് തുടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾ (18) 18 ശതമാനം: പ്ലാസ്റ്റിക് ടാർപോളിൻ (28), സ്കൂൾ ബാഗുകൾ (28), കംപ്യൂട്ടർ‌ പ്രിന്ററുകൾ (28), ട്രാക്ടറിന്റെ ഭാഗങ്ങൾ (28), കോൺക്രീറ്റ് പൈപ്പുകൾ (28), എക്സസൈസ് ബുക്ക് (28), പ്ലാസ്റ്റിക് മുത്തുകൾ (28)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.