You are Here : Home / News Plus

നാലു ചൈനീസ് യുദ്ധക്കപ്പലുകൾ പാക്ക് തീരത്തെത്തി

Text Size  

Story Dated: Sunday, June 11, 2017 01:17 hrs UTC

ന്യൂഡൽഹി : പാക്കിസ്ഥാനുമായുള്ള ചൈനയുടെ ബന്ധം വളരുന്നതിനെ ഇന്ത്യ ആശങ്കയോടെ വീക്ഷിച്ചുവരുന്നതിനിടെയാണ്, നാലു ദിവസത്തെ പരിശീലനത്തിനും മറ്റുമായി ചൈനീസ് കപ്പലുകൾ കറാച്ചി തുറമുഖത്തെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കപ്പലുകൾ കറാച്ചിയിലെത്തിയതെന്ന് ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ‘‘ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണ വളർത്താനും പരസ്പര വിശ്വാസം ഊട്ടി ഉറപ്പിക്കാനും ഈ സന്ദർശനം സഹായിക്കും. ഇരു രാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള ആശയവിനിമയം മേഖലയിൽ സ്ഥിരത കൊണ്ടുവരുന്നതിനും കാരണമാകും. ലോകസമാധാനത്തിനും പരസ്പര വളർച്ചയ്ക്കുള്ള അവസരവും ഇതുവഴി ഉണ്ടാകും.’’– ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി കമാൻഡർ സഹൻ ഹൂ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.