You are Here : Home / News Plus

ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യുഡിഎഫ് നേതാക്കളെന്ന് സി.പി.ഐ

Text Size  

Story Dated: Monday, June 12, 2017 07:58 hrs UTC

ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യുഡിഎഫ് നേതാക്കളെന്ന ആരോപണവുമായി സിപിഐ. ഹരിപ്പാട് ഭൂമി വാങ്ങിക്കൂട്ടാൻ യുഡിഎഫ് നേതാക്കൾ സഹായം ചെയ്തു . ഇതിന് അന്യസംസ്ഥാനങ്ങളിൽ ബന്ധമുള്ള മുന്‍മന്ത്രിയും സഹായിച്ചു. നിരവധി ഭൂമിയിടപാടുകള്‍ക്ക് മുന്‍മന്ത്രി ഇടനിലക്കാരനെപ്പോലെ പ്രവര്‍ത്തിച്ചെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഐ നേതാവ് ടി ജെ ആഞ്ചലോസ് ആരോപിച്ചു. അതിനിടെ ശ്രീവത്സം സ്ഥാപനങ്ങളിലെ പരിശോധനയില്‍ പത്ത് കോടിയുടെ ഭൂമിയിടപാടിന്റെ രേഖകൾ കണ്ടുകിട്ടി . ആദായനികുതി വകുപ്പിന്റെ പരിശോധനയിലാണ് ഇവ ലഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.