You are Here : Home / News Plus

ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് നീക്കി കോടതി വിധി

Text Size  

Story Dated: Monday, August 07, 2017 09:03 hrs UTC

ക്രിക്കറ്റ് താരം ശ്രീശാന്തിനുണ്ടായിരുന്ന ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് നീക്കി. ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെതാണ് വിധി. കോഴ കേസില്‍ ഡല്‍ഹി പ്രത്യേക കോടതി വെറുതെവിട്ടിട്ടും ബി.സി.സി.ഐ ആജീവനാന്ത വിലക്ക് തുടരുന്നത് നിയമപരമല്ലെന്ന ശ്രീശാന്തിന്റെ വാദം കോടതി അംഗീകരിച്ചു. വിലക്കിനെത്തുടര്‍ന്ന് സ്കോട്ടിഷ് ലീഗിലടക്കം കളിക്കാനുളള അവസരം നഷ്‌ടപ്പെട്ടെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെട്ട് വിലക്ക് നീക്കണമെന്നുമാണ് ശ്രീശാന്ത് ആവശ്യപ്പെട്ടത്. ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി, മുന്‍ ഭരണസമിതി, കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.