You are Here : Home / News Plus

വിധിയില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്തിന്റെ കുടുംബം

Text Size  

Story Dated: Monday, August 07, 2017 11:49 hrs UTC

കൊച്ചി:ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്തിന്റെ കുടുംബം. നേരത്തെ വരേണ്ട വിധിയായിരുന്നു. അങ്ങനെയെങ്കില്‍ കുറച്ചുകാലം നഷ്ടപ്പെടില്ലായിരുന്നുവെന്ന് ശ്രീശാന്തിന്റെ അമ്മ പ്രതികരിച്ചു. ഒടുവില്‍ സത്യം തിരിച്ചറിഞ്ഞതായി ശ്രീശാന്തിന്റെ ഭാര്യ പ്രതികരിച്ചു. ശ്രീശാന്തിനെ പിന്തുണച്ച മലയാളികളായ എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കും നന്ദിയുണ്ട്. കുടുംബത്തിലേക്ക് പഴയ സന്തോഷം തിരിച്ചുവന്നു. ശ്രീശാന്തിനെ പോലെ ഒരു കളിക്കാരനെ ഏറെക്കാലം അകറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.